Post Category
തറ വൃത്തിയാക്കാന്‍ ബ്ലീച്ചിംഗ് ലായനി ഉപയോഗിക്കണം: ഡിഎംഒ
പ്രളയജലം ഇറങ്ങിയ വീടുകളില്‍ നിന്ന് ചെളിയും മണ്ണും നീക്കം ചെയ്ത ശേഷം തറ, ഭിത്തി, സീലിംഗ്, തടി, പ്ലാസ്റ്റിക് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കി വൃത്തിയാക്കാവുന്നതാണെന്ന് ഡിഎംഒ അറിയിച്ചു.
10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും മൂന്ന് ടീസ്പൂണ്‍ സോപ്പുപൊടി /അലക്കുകാരം ചേര്‍ത്ത് നന്നായി ഇളക്കണം. ഈ ലായനി 10 മിനിറ്റ് തെളിയാന്‍ വയ്ക്കുക. മുകളിലെ തെളിഞ്ഞ ലായനി വൃത്തിയാക്കേണ്ട സ്ഥലങ്ങളില്‍ ഒഴിച്ച് 30 മിനിറ്റിന് ശേഷം സൂപ്പര്‍ക്ലോറിനേഷന്‍ ചെയ്ത ജലം ഉപയോഗിച്ച് വൃത്തിയാക്കുക. ഈ ലായനി ഉപയോഗിച്ച് വൈദ്യുത ഉപകരണങ്ങളും ലോഹഉപകരണങ്ങളും വൃത്തിയാക്കരുത്.
(പിഎന്‍പി 2378/18)
date
- Log in to post comments