Post Category
കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പട്ടുവം കയ്യംതടത്തിലെ കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം ഒഴിവുള്ള കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ബി സി എ/ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും പി ജി ഡി സി എയും ജോലി പരിചയം. പ്രായപരിധി 20 - 36. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 10ന് ഉച്ചക്ക് രണ്ട് മണിക്ക് എം ആര്‍ എസ്സിലെ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് യോഗ്യത തെളിയിക്കുന്ന സട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും ബയോഡാറ്റയും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോണ്‍: 0460 2996794, 9496284860.
date
- Log in to post comments