Skip to main content

ന്യൂനപക്ഷ യുവജന കൗൺസിലിങ് ക്ലാസ്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ കൊടുങ്ങല്ലൂർ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം ന്യൂനപക്ഷ യുവതീയുവാക്കൾക്കായി മൂന്നു ദിവസത്തെ സൗജന്യ കൗൺസിലിങ് ക്ലാസ് - പാത്ത് വേ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം 2023-24 നടത്തുന്നു.  തൃശൂർ ജില്ലയിലെ സർക്കാർ/എയ്ഡഡ്, അഫിലിയേറ്റഡ് കോളേജുകൾ, അംഗീകാരമുള്ള സംഘടനകൾ, മഹല്ല് ജമാഅത്തുകൾ, ചർച്ച് കമ്മിറ്റികൾ, വക്കഫ് ബോർഡ് തുടങ്ങിയവയിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. 35 പേരിൽ കുറയാത്ത, ക്ലാസ്സിൽ പങ്കെടുക്കാൻ തയ്യാറുള്ള യുവതിയുവാക്കളുടെ ലിസ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. തൃശൂർ ജില്ലയിലെ അപേക്ഷകർ കൊടുങ്ങല്ലൂരിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പലിന് ആഗസ്റ്റ് 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 9847363617.

date