മേരി മിട്ടി മേരാ ദേശ് "- “എന്റെ മണ്ണ് എന്റെ രാജ്യം" പരിപാടി ആഗസ്റ്റ് 9 മുതൽ 30 വരെ
സ്വാതന്ത്ര്യത്തിന്റെ 75)o വാർഷികം -ആസാദി കാ അമൃത്മഹോത്സാവത്തിൻ്റെ ഭാഗമായി രാജ്യമെമ്പാടും നടന്നുവരുന്ന പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 മുതൽ 30 വരെ "മേരി മിട്ടി മേരാ ദേശ് "- “എന്റെ മണ്ണ് എന്റെ രാജ്യം”എന്ന പേരിൽ വിപുലമായ പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കുo. നെഹ്റുയുവകേന്ദ്ര, നാഷണൽ സർവീസ്സ്കീം, സംസ്ഥാനയുവജനക്ഷേമബോർഡ്, വോളണ്ടിയർമാരുടെയും, തൊഴിലുറപ്പുജീവനക്കാർ, കുടുംബശ്രീപ്രവർത്തകർ മറ്റുസന്നദ്ധസഘടനപ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ്പരിപാടികൾ സംഘടിപ്പിക്കുക.കേന്ദ്ര-സംസ്ഥാനസർക്കാരുകൾ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, സൈനിക- അർദ്ധസൈനിക വിഭാഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹ്യ സന്നദ്ധസംഘടനകൾ എന്നിവയുടെ സജീവ പങ്കാളിത്തവും പരിപാടിയിലുണ്ടാവും. ആഗസ്റ് 9 മുതൽ 15 വരെ എല്ലാ ഗ്രാമപഞ്ചായത്തുകളിലൂംരാജ്യത്തിവേണ്ടി ജീവിതം സമർപ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓർമക്കായി 75 തരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു അമൃതവാടിക നിർമ്മിക്കും . ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സ്വാതന്ത്ര്യ സമര സേനാനികൾ രാജ്യരക്ഷയ്ക്കായി ധീരരക്തസാക്ഷിത്വം വഹിച്ചസൈനികർ, അർദ്ധസൈനികർ, എന്നിവരുടെ സ്മാരകമായി അമൃതവാടികയുടെ സമീപമോ പഞ്ചായത്ത് തീരുമാനിക്കുന്ന സ്ഥലത്തോ ശിലാഫലകം സ്ഥാപിക്കും. സ്വാതന്ത്ര്യസേനാനികളുടെ കുടുംബാഗങ്ങൾ രാജ്യസുരക്ഷക്കുവേണ്ടി സുത്യർഹ്യമായ രീതിയിൽ പ്രവർത്തിച്ച സൈനീക അർദ്ധസൈനീകസേനാഗംങ്ങൾ എന്നിവരെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കും.
ആഗസ്റ് 16 മുതൽ 25 വരെ എല്ലാ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് തലത്തിൽ സമാഹരിക്കുകയും, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ നിന്നും ശേഖരിക്കുന്ന മണ്ണ് ഉൾപ്പെടെ ജില്ലാകേന്ദ്രത്തിൽ സമാഹരിച്ച് നെഹ്റുയുവകേന്ദ്രയുടെവളണ്ടിയർമാർ ഓഗസ്റ്റ് 27 നു മുൻപ് ന്യൂഡൽഹിയിൽ എത്തിക്കും. രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തിൽ നിന്നും ശേഖരിച്ച മണ്ണും ചെടികളും കൊണ്ട് ന്യൂഡൽഹിയിലെ കർത്തവ്യപഥിനു സമീപം അമൃത വാടിക തീർക്കുo. പ്രധാനമന്ത്രിയും മറ്റു രാഷ്ട്ര നേതാക്കളും പരിപാടികളിൽ പങ്കെടുക്കും.
- Log in to post comments