Post Category
പ്രളയക്കെടുതി: റോഡുകള്‍ക്ക് 722 കോടി രൂപയുടെ നഷ്ടം
മഴക്കെടുതിയില്‍ ജില്ലയിലെ റോഡുകള്‍ക്ക് 722 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുളളതായി പൊതുമരാമത്ത് വകുപ്പ്. മഴവെള്ളം റോഡില്‍ കെട്ടി കിടന്നതും ഡാമുകള്‍ തുറന്നതോടെ വെള്ളത്തിന്‍െ്റ ഒഴുക്ക് കൂടിയതുമാണ് നഷ്ടത്തിനു കാരണം. റോഡുകള്‍ ഉപയോഗപ്രദമാകുന്നതിനു അടിയന്തരമായി 72 കോടി രൂപയുടെ അറ്റക്കൂറ്റപ്പണികള് വേണ്ടിവരും. പൂര്‍വ്വസ്ഥിതിയില്‍ ദേശിയപാതാ നിലവാരത്തിലെത്തിക്കണമെങ്കില് 650 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
date
- Log in to post comments