Skip to main content

സംരംഭകത്വ ബോധവത്ക്കരണ പരിപാടി

വ്യവസായ വകുപ്പിന്റെയും തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംരംഭകത്വ പൊതുബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് ബി യശോദ ഉദ്ഘാടനം ചെയ്തു. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണംചെയ്യുന്ന പദ്ധതികള്‍, ബാങ്ക്‌വായ്പ്പ സൗകര്യങ്ങള്‍, പ്രാദേശികസാധ്യതകള്‍ക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ എന്നിവ വിശദീകരിച്ചു. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ഷാനിബ അധ്യക്ഷനായി.

date