Skip to main content

ഓണം ജില്ലാ ഫെയര്‍; സ്റ്റാളുകള്‍ അനുവദിക്കും

ഓണത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് ഓഗസ്റ്റ് 19 മുതല്‍ 28 വരെ നടത്തുന്ന സപ്ലൈകോ ഓണം ജില്ലാ ഫെയറിലേക്ക് സ്റ്റാളുകള്‍ ഉള്‍പ്പെടുത്താന്‍ അവസരം. സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യസ്ഥാപനങ്ങള്‍ ഓഗസ്റ്റ് 17 നകം സപ്ലൈകോ കൊല്ലം ഡിപ്പോ മാനേജരുമായി ബന്ധപ്പെടണം. 10 ദിവസത്തേക്കുള്ള നിശ്ചിത വാടകതുക മുന്‍കൂറായി അടയ്ക്കണം. പന്തല്‍, വൈദ്യുതി, സെക്യൂരിറ്റി സേവനം, അഗ്‌നിശമന സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ചെറിയ വിഹിതമാണ് സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കുക. ഫോണ്‍: 9447975225,8075656440.

date