Skip to main content

ഡയറി പ്രമോട്ടര്‍

ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍ വികസനപദ്ധതി പ്രകാരം വെട്ടിക്കവല ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ ഡയറി പ്രമോട്ടറെ താത്ക്കാലികമായി നിയമിക്കും. 18നും 45 നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 19 വൈകിട്ട് അഞ്ചിനകം വെട്ടിക്കവല ക്ഷീരവികസന യൂണിറ്റില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0474 2748098.

date