Skip to main content

ചടയമംഗലത്ത് മേരി മിട്ടി മേരാ ദേശ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

അമൃത് സരോവര്‍ പദ്ധതിയിലുള്‍പ്പെടുത്തി ഇളമാട് ഗ്രാമപഞ്ചായത്തിലെ കാരാളികോണം ചിറ നവീകരിച്ച് മേരി മിട്ടി മേരാ ദേശ് പ്രവര്‍ത്തനങ്ങള്‍ക്ക് ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മുതിര്‍ന്ന തൊഴിലാളി മീനാക്ഷിയമ്മ വൃക്ഷതൈ നട്ടു. 76 -മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ അമൃത് സരോവര്‍ കുളങ്ങളുടെയും കരയില്‍ ദേശീയ പതാക ഉയര്‍ത്തല്‍, പഞ്ച പ്രാണ്‍ പ്രതിജ്ഞ എന്നിവ സംഘടിപ്പിക്കും. ഇളമാട് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ താജുദ്ദീന്‍, മുഹമ്മദ് ഷമീര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എന്‍ അനൂപ് കുമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date