Skip to main content

പന്തളം ഫാമില്‍ നിന്ന് പാലുല്‍പ്പന്നങ്ങള്‍ വിപണനം  ചെയ്യുന്നില്ല

 

കൃഷി വകുപ്പിന്റെ കീഴില്‍ പന്തളം കടയ്ക്കാട് പ്രവര്‍ത്തിക്കുന്ന പന്തളം ഫാമില്‍ നിന്നും പാലും പാലുല്‍പ്പന്നങ്ങളും ഇപ്പോള്‍ വിപണനം നടത്തുന്നില്ല. അടുത്തിടെ പന്തളം ഫാമിലെ എന്ന വിശേഷണവുമായി ഒരു സ്വകാര്യ ഡയറി പാലും പാലുല്‍പ്പന്നങ്ങളും വിപണനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പന്തളം ഫാം എന്ന പേരില്‍ സ്വകാര്യസ്ഥാപനം വിപണനം ചെയ്യുന്ന ഉത്പന്നങ്ങള്‍ പന്തളം ഫാമിലേതാണെന്ന് കരുതി പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്ന് കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു. 

        (പിഎന്‍പി 2391/18)

date