Post Category
എക്‌സിബിഷന് തയാറാക്കിയ സ്റ്റാള്‍ ഭക്ഷണം തയാറാക്കാന്‍ വിട്ടുനല്‍കി ജില്ലാ വ്യവസായ കേന്ദ്രം
ഓണത്തോടനുബന്ധിച്ച് വ്യാവസായിക ഉത്പന്നങ്ങളുടെയും കൈത്തറി, കരകൗശല ഉത്പന്നങ്ങളുടെയും പ്രദര്‍ശന വിപണനത്തിനായി കോഴഞ്ചേരി വഞ്ചിപ്പേട്ടയില്‍ വ്യവസായ വകുപ്പ് തയാറാക്കിയ താത്ക്കാലിക എക്‌സിബിഷന്‍ സ്റ്റാള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം തയാറാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം വിട്ടുനല്‍കി. പ്രളയക്കെടുതി രൂക്ഷമായ ദിനങ്ങളില്‍ കോഴഞ്ചേരിയിലെ വിവിധ ക്യാമ്പുകളിലേക്ക് ഭക്ഷണം തയാറാക്കി നല്‍കിയത് ഇവിടെനിന്നാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ എക്‌സിബിഷന്‍ റദ്ദാക്കിയെങ്കിലും തയാറാക്കിയ സ്റ്റാള്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകുവാന്‍ സഹായകമായി. (പിഎന്‍പി 2392/18)
date
- Log in to post comments