ദുരിതബാധിതര്‍ക്ക് കൗണ്‍സിലിംഗ് : പരിശീലനം നല്‍കി
പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് ആത്മധൈര്യം നല്‍കി അവരെ ജീവിത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള സാമൂഹ്യനീതി വകുപ്പിന്റെ ശ്രമങ്ങളുടെ ഭാ ഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ സഹകരണത്തോടെ കുട്ടികള്‍, സ്ത്രീകള്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സാന്ത്വന ചികിത്സയും കൗണ്‍സിലിംഗും നല്‍കുന്നതിന്റെ ഭാഗമായുള്ള പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, ഓര്‍ഫനേജ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പോസ്റ്റ് ട്രോമ കൗണ്‍സിലിംഗ്, സൈക്കോ സോഷ്യല്‍ ഇന്റര്‍വന്‍ഷന്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. പത്തനംതിട്ട ജില്ലാ മാനസികാരോഗ്യകേന്ദ്രത്തിലെ ക്ലിനിക്കല്‍ സൈക്കോളിസ്റ്റ് ഹരി, സൈക്യാട്രിക് സോഷ്യല്‍വര്‍ക്കര്‍ അനീഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ദുരന്തം മുന്നില്‍ക്കണ്ടവര്‍ക്കുള്ള സാന്ത്വനം, ആത്മഹത്യാപ്രതിരോധം, സ്ത്രീകള്‍ക്കും കുട്ടിക ള്‍ക്കുമുള്ള സാമൂഹ്യ മനശാസ്ത്ര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മനുഷ്യക്കടത്ത് പ്രതിരോധം, നഷ്ടപ്പെട്ടരേഖകള്‍ സംഘടിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ് പ്രധാനമായും കൗണ്‍സിലിംഗിലൂടെ നല്‍കുന്നത്. വികസിത രാജ്യങ്ങളില്‍ ഓരോ ദുരന്തത്തിന് ശേഷവും വിശദമായ പോസ്റ്റ് ട്രോമാറ്റിക് കൗണ്‍സിലിംഗും അനുബന്ധ ഇടപെടലുകളും നടത്താറുണ്ട്. ഈ മാതൃകയാണ് ഇവിടെയും നടപ്പാക്കുന്നത്. (പിഎന്‍പി 2393/18)
- Log in to post comments