Skip to main content

നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സ് പ്രവേശനത്തിനുള്ള കോഴ്‌സ്/കോളേജ് ഓപ്ഷന്‍ സമര്‍പ്പണം ദീര്‍ഘിപ്പിച്ചിരിക്കുന്നു

 

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളില്‍ 2018 വര്‍ഷത്തെ ബി.എസ്.സി. നേഴ്‌സിംഗ്, മറ്റ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് കോളേജ്/കോഴ്‌സ് ഓപ്ഷനുകള്‍ വെബ്‌സൈറ്റില്‍ക്കൂടി രജിസ്റ്റര്‍ ചെയ്യാവുന്ന സമയപരിധി നീട്ടി.

കാലവര്‍ഷക്കെടുതികള്‍ കാരണം അപേക്ഷകര്‍ക്ക് ഓപ്ഷനുകള്‍ നല്‍കുവാന്‍ സാധിച്ചിട്ടില്ല എന്നത് പരിഗണിച്ചാണിത്.  പുതുക്കിയ തീയതി വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.  ഫോണ്‍ - 0471 2560361, 2560362, 2560363, 2560364, 2560365.  വെബ്‌സൈറ്റ് - www.lbscentre.kerala.gov.in

   പി.എന്‍.എക്‌സ്.3734/18

date