ശുചീകരണത്തിനുള്ള പഞ്ചായത്ത് ജീവനക്കാരുടെ സംഘം ഞായറാഴ്ച പുറപ്പെടും
പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതബാധിത പ്രദേശങ്ങള്‍ ശുചിയാക്കുന്നതിന് പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ 100 ജീവനക്കാരുള്‍പ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ ആദ്യ സംഘം ഞായറാഴ്ച രാവിലെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് യാത്രതിരിക്കും. ജീവനക്കാരുടെ സംഘത്തെ പഞ്ചായത്ത് ഡയറക്ടര്‍ ശ്രീ.എം.പി.അജിത് കുമാര്‍ നയിക്കും. വെള്ളംകയറി നശിച്ച വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളി.ല്‍ ഉപയോഗയോഗ്യമാക്കുന്ന നടപടികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളി.ല്‍ നിന്നുളള ജീവനക്കാരെ വരുംദിവസങ്ങളില്‍ ഘട്ടംഘട്ടമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കും. ആലപ്പുഴ, പത്തനംതിട്ട ജില്ലാ ഭരണകൂടങ്ങളുമായി ഏകോപിപ്പിച്ചായിരിക്കും പ്രവര്‍ത്തനം നടത്തുക. മറ്റു ജില്ലകളില്‍ നിന്നും ടീമുകളെ ഇതിനായി നിയോഗിച്ചിട്ടുണ്ട് .
ശുചീകരണം നടത്തുന്നതിന് മുന്നോടിയായി ജീവനക്കാര്‍ക്ക് പരിശീലനവും പ്രതിരോധ കുത്തിവെയ്പും മരുന്നും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജി.ല്‍ നിന്നുളള മെഡിക്കല്‍ സംഘമാണ് ഇവ നല്‍കിയത്. ആറു മുതല്‍ എട്ടു പേര്‍ വരെ അടങ്ങുന്ന യൂണിറ്റുകളായിട്ടായിരിക്കും ജീവനക്കാര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശുചീകരണത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളുമായാണ് ജീവനക്കാര്‍ പുറപ്പെടുക. നാലായിരം ഗംബൂട്ടും ഗ്ലൗസും പോലീസ് സേനയില്‍ നിന്നും ലഭിച്ചു. ശുചീകരണത്തിന് വേണ്ടിവരുന്ന മണ്‍വെട്ടി, മണ്‍കോരി, ചൂല്, ലോഷന്‍, ഗ്ലൗസ്, ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങിയ സാധനങ്ങള്‍ ആവശ്യാനുസരണം കരുതിയിട്ടുണ്ട്.
684 ദുരിതാശ്വാസ ക്യാമ്പുകള്‍ പഞ്ചായത്തുകളുടെ പൂര്‍ണനിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രളയം രൂക്ഷമായ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ചെങ്ങന്നൂര്‍, റാന്നി, ആറന്‍മുള, പാണ്ടനാട്, കുറ്റൂര്‍, മല്ലപ്പുഴശേരി, കോന്നി, കടപ്ര, നിരണം, അമ്പലപ്പുഴ, ആറാട്ടുപുഴ തുടങ്ങിയ മേഖലകളിലാണ്. ക്യാമ്പുകളില്‍ അരി ഉള്‍പ്പെടെ ഭക്ഷണസാധനങ്ങള്‍, വസ്ത്രം, കിടക്കകള്‍, മരുന്ന്, ഗംബൂട്ട്, ശുചീകരണ സാധനങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് എത്തിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററും കണ്‍ട്രോള്‍ റൂമും 24 മണിക്കൂറും പഞ്ചായത്ത് ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുക.ള്‍, വിവിധ സര്‍വിസ് സംഘടനകള്‍, സാമൂഹ്യ സന്നദ്ധ സംഘടനക.ള്‍, വ്യക്തികള്‍ എന്നിവയ്ക്ക് പുറമേ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അവശ്യസാധനങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും 60 ലോഡ് സാധനങ്ങള്‍ ഇതിനകം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചിട്ടുണ്ട്. എല്ലാ അവധി ദിവസങ്ങളും പ്രവൃത്തി ദിവസങ്ങളാക്കി സംസ്ഥാനത്തെ വനിതകളുള്‍പ്പെടെ അയ്യായിരത്തിലധികം പഞ്ചായത്ത് ജീവനക്കാരാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പി.എന്‍.എക്‌സ്.3737/18
- Log in to post comments