Post Category
വണ്ടന്‍മേട്,പാണാവള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരെ സസ്‌പെന്‍ഡ് ചെയ്തു
ഇടുക്കി ജില്ലയിലെ വണ്ടന്‍മേട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ.അനില്‍ കുമാറിനെയും ആലപ്പുഴ ജില്ലയിലെ പാണാവള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീമതി എല്‍.പ്രസന്നകുമാരിയെയും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു .ഗ്രാമ പഞ്ചായത്തിലെയും പഞ്ചായത്തിന് കൈമാറ്റം ചെയ്തു കിട്ടിയ അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരെ ഏകോപിപ്പിച്ച് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഇവരെ പഞ്ചായത്ത് ഡയറക് ടര്‍ ശ്രീ.എം..പി..അജിത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
പി.എന്‍.എക്‌സ്.3738/18
date
- Log in to post comments