Post Category
ടേക്ക് ഹോം കിറ്റ് തയാറാക്കി തുടങ്ങി
പ്രളയത്തിനിരയായി ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ നല്‍കുന്നതിനുള്ള അവശ്യസാധനങ്ങള്‍ അടങ്ങിയ ടേക്ക് ഹോം കിറ്റ് തയാറാക്കി തുടങ്ങിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. 35,500 കിറ്റുകളാണ് തയാറാക്കുന്നത്. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ കിറ്റ് തയാറാക്കുന്ന പ്രവര്‍ത്തനം കളക്ടര്‍ സന്ദര്‍ശിച്ചു വിലയിരുത്തി. 150 സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ നിറയ്ക്കുന്നത്. 22 സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിന് ഹബുകളില്‍ ലഭിച്ച സാധനങ്ങളും അതില്‍ ഇല്ലാത്തവ സപ്ലൈകോയില്‍ നിന്നും വരുത്തിയാണ് കിറ്റില്‍ നിറയ്ക്കുന്നത്. ഇന്നു(24) രാത്രിയോടെ 10,000 പേര്‍ക്കുള്ള കിറ്റ് തയാറാക്കും. (പിഎന്‍പി 2398/18)
date
- Log in to post comments