Skip to main content

സ്വാതന്ത്ര്യദിനാഘോഷം മന്ത്രി ആന്റണി രാജു പതാക ഉയര്‍ത്തും

കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ വിശിഷ്ടാതിഥിയായ ഗതാഗത മന്ത്രി ആന്റണി രാജു ദേശീയ പതാക ഉയര്‍ത്തും. രാവിലെ 8:50ന് ചടങ്ങ് ആരംഭിക്കും. 9:02-ന് എത്തുന്ന മന്ത്രിയെ ജില്ലാ കലക്ടര്‍, ജില്ലാ, റൂറല്‍ പോലീസ് മേധാവികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. മന്ത്രി ദേശീയ പതാക ഉയര്‍ത്തി പതാകയെ അഭിവാദ്യം ചെയ്യും. തുടര്‍ന്ന് ബാന്‍ഡ് ഗ്രൂപ്പ് ദേശീയ ഗാനം ആലപിക്കും. 9:13-ന് മാര്‍ച്ച് പാസ്റ്റ് നടക്കും. 9:32-ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയ ശേഷം മൊമെന്റോ വിതരണവും നടത്തി ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിക്കും.

date