Post Category
നഷ്‌ടപ്പെട്ട പാഠപുസ്‌തകങ്ങളെക്കുറിച്ച് ആശങ്ക വേണ്ട : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്
പ്രളയത്തില്‍ പാഠപുസ്‌തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ പാഠപുസ്‌തകങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഇന്ന് (ഓഗസ്‌റ്റ് 25) സ്റ്റോറുകള്‍ എത്തുമെന്നും ഓഗസ്‌റ്റ് 31 ന് ശേഷം വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കള്‌കട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍നടന്ന ദുരിതാശ്വാസപ്രവര്‍ത്തന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട്‌ബുക്ക്, യൂണിഫോം, ഇന്‍സ്‌ട്രുമെന്‍്‌റ് ബോക്‌സ് എന്നിവയും ഇതോടൊപ്പം വിതരണം ചെയ്യും. നശിച്ച കംപ്യൂട്ടറുകള്‍ അതുപ്പോലെതന്നെ ബന്ധപ്പെട്ട എജന്‍സിക്ക് നല്‍കണം. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് ശുചീകരിക്കുകയും അവയുടെ ഫിറ്റ്‌നെസ് പരിശോധിക്കുകയും ചെയ്യണമെന്നും മന്ത്രി യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
date
- Log in to post comments