സ്വച്ച് ഭാരത് ; ശുചിത്വ പരിശോധന നടത്തി
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രിയും സര്‍ക്കാര്‍ സ്‌കൂള്‍ ഓഫ് നേഴ്സിങ് കുട്ടികളുടെയും സംയുക്താഭിമുഖ്യത്തില്‍ സ്വച്ച് ഭാരത് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വ പരിശോധന നടത്തി. ജില്ലാ ആശുപത്രിയുടെ സമീപപ്രദേശങ്ങളിലെ സ്‌കൂളുകള്‍, കെ എസ് ആര്‍ ടി സി എന്നിവിടങ്ങളില്‍ ശുചിത്വ പരിപാലനം എങ്ങനെ നിലനിര്‍ത്താമെന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ്, സ്‌കിറ്റ്, ഫ്ളാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. തുര്‍ന്ന് നഴ്സിങ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് സ്വാതന്ത്ര്യ ദിനം എന്ന വിഷയം ആസ്പദമാക്കി ക്വിസ് പ്രോഗ്രാം, ചിത്രരചന, ഉപന്യാസം എന്നിവയും സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് വസന്തദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ആര്‍ സന്ധ്യ, നഴ്സിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, കെ എസ് ആര്‍ ടി സി ജീവനക്കാരായ രാജേഷ്, ആര്‍ റ്റി എ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജി കെ മോനായി, ജയകുമാര്‍, ബിനോജ് കുമാര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഷാനി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments