പാലുത്പാദനം പരിശീലന നല്‍കും
ക്ഷീര വികസന വകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന കേന്ദ്രത്തില്‍ ക്ലാസ് റൂം പരിശീലനം നടത്തും. ആഗസ്റ്റ് 22, 23 തീയതികളില്‍ 'ശുദ്ധമായ പാല്‍ ഉത്പാദനം' എന്ന വിഷയത്തിലാണ് പരിശീലനം. ക്ഷീരകര്‍ഷകര്‍ക്ക് ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ മുഖാന്തിരമോ ബ്ലോക്ക് ക്ഷീര വികസന ഓഫീസ് മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഇതേ പരിശീലനത്തിന് ഓഫ്‌ലൈനായി പങ്കെടുത്തവര്‍ക്ക് ഈ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. ക്ഷീരകര്‍ഷകര്‍ ആഗസ്റ്റ് 21ന് വൈകിട്ട് അഞ്ചിനകം 8089391209, 0476 2698550 എന്ന നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ടി എയും ഡി എയും ഉണ്ടായിരിക്കുന്നതാണ്. ഏതെങ്കിലും തിരിച്ചറിയല്‍ രേഖ, പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ പരിശീലന വേളയില്‍ ഹാജരാക്കണം.
- Log in to post comments