Post Category
ഓണനാളിലും ജില്ലയിലെ മന്ത്രിമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തന്നെ
ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ജില്ലയിലെ മന്ത്രിമാര്‍ കര്‍മ്മരംഗത്ത്. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ എന്നിവരാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി രംഗത്ത്. വി കെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തിയ മന്ത്രിമാര്‍ പാക്കിങ്ങ് ജോലികളും മറ്റു ജോലികളും തിരക്കിയതിനു ശേഷം തമിഴ്‌നാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ആഹാരസാധനങ്ങളും മരുന്നും ശുചീകരണസാമഗ്രികളും ഇറക്കാന്‍ മണിക്കൂറുകളോളം ചെലവിട്ടു. മന്ത്രിമാരുടെ ഉത്സാഹം കണ്ടപ്പോള്‍ മറ്റുളളവര്‍ക്കും ഉത്സാഹം വര്‍ദ്ധിച്ചു. പ്രായഭേദമെന്യ എല്ലാവരും ലോറികളില്‍ നിന്ന് സാധനസാമഗ്രികള്‍ ഇറക്കുകയും ചെയ്‌തു. തുടര്‍ന്ന് എഞ്ചിനീയറിങ്ങ് കോളേജിലെ പാക്കിങ്ങ് കേന്ദ്രത്തിലും അവരെത്തി.
date
- Log in to post comments