Skip to main content

ഇന്ത്യന്‍ ഗൈനക്കോളജി ഡോക്‌ടേഴ്‌സ്‌  അസ്സോസിയേഷന്‍ 10 ലക്ഷം നല്‍കി

തിരുവോണ നാളില്‍ തൃശൂര്‍ വി കെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തി ഇന്ത്യന്‍ ഗൈനക്കോളജി ഡോക്‌ടേഴ്‌സ്‌ അസ്സോസിയേഷന്‍ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കൈമാറി. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌, കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന്‌ ചെക്ക്‌ കൈപ്പറ്റി. അസ്സോസിയേഷന്‍ വൈസ്‌ പ്രസിഡണ്ട്‌ ഡോ. അശ്വത്‌ കുമാര്‍, കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ഫെസി ലൂയീസ്‌, കേരള അസ്സോസിയേഷന്‍ സെക്രട്ടി ഡോ. വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ്‌ തുക നല്‍കിയത്‌.

ദുബായിലെ സിയാം കമ്പനി 15 ലക്ഷവും ജീവനക്കാര്‍ ഒരു ലക്ഷത്തിനാല്‍പതിനായിരം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാറിനു കൈമാറി. പുത്തന്‍പീടിക സെന്റിനറി ഓഡിറ്റോറിയത്തിലാണ്‌ ചെക്ക്‌ കൈമാറിയത്‌. പൊന്നാനി സ്വദേശികളും കമ്പനിയുടെ മാനേജിങ്ങ്‌ ഡയറക്‌ടര്‍മാരായ ഇസഹാക്ക്‌, അഷറഫ്‌ എന്നിവരാണ്‌ ചെക്ക്‌ കൈമാറിയത്‌.

date