Skip to main content

പ്രളയബാധിത മേഖലകളിൽ അനധികൃതമായി മെഡിക്കൽ ക്യാമ്പുകൾ നടത്തരുത്  : ജില്ലാ മെഡിക്കൽ ഓഫീസർ

പ്രളയബാധിത മേഖലകളിൽ അനധികൃതമായി മെഡിക്കൽ ക്യാമ്പുകൾ നടത്തരുതെന്ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിക്കുന്നു. ജില്ലയിലെ പലയിടങ്ങളിലും വിവിധ സംഘടനകളും സ്ഥാപനങ്ങളും  ഇത്തരത്തിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.പ്രഷർ,പ്രമേഹ०,ക്യാൻസർ,പക്ഷാഘാത० തുടങ്ങിയ രോഗങ്ങൾക്ക് കേന്ദ്ര/സ०സ്ഥാന സർക്കാരുകളുടെ വിവിധ ആരോഗ്യ പരിപാടികൾ വഴി ചിട്ടയായി ചികിത്സ ലഭിച്ചുകൊണ്ടിരിക്കുന്ന ധാരാള० രോഗികളു० ക്യാ०പുകളിൽ വന്നുപോയിട്ടുണ്ട്.അത്തര० രോഗികൾ ഈ അവസരത്തിൽ ഇതുപോലുള്ള ക്യ०പുകളിൽ ചികിത്സ തേടുന്നത് ഇതുവരെ ചെയ്തുകൊണ്ടിരുന്ന അവരുടെ ചികിത്സ,ഫോളോഅപ് എന്നിവയുടെ താള० തെറ്റുന്നതിന് ഇടയാക്കു०.തന്നെയുമല്ല,ഇത് പലപ്പോഴും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് വിഘാതമാകുകയു० ചെയ്യുന്നുണ്ട്. പ്രളയകെടുതിമൂല० ദുരിതമനുഭവിച്ചവർക്ക് തക്കസമയത്ത് സർക്കാർ സ०വീധാനങ്ങളോടൊപ്പ० നിന്ന് പ്രവർത്തിച്ച എല്ലാ വ്യക്തികളോടു०,സ०ഘനടകളോടു०, സ്ഥാപനങ്ങളോടുമുള്ള ജില്ലാ ആരോഗ്യ വകുപ്പിന്റെ നിസീമമായ നന്ദി അറിയിക്കുന്നതോടൊപ്പ०തുടർന്നുള്ള ദിവസങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുവാൻ സന്നദ്ധതയുള്ള സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണെന്ന് അറിയിക്കുന്നു.
9946992995.  അനധികൃതമായി നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾ മൂലമുണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾക്ക് ബന്ധപ്പെട്ട സംഘാടകർക്കായിരിക്കും ഉത്തരവാദിത്തം. 

date