Skip to main content

ജില്ലാതല ബഡ്‌സ് സംഗമം

ബഡ്‌സ് ദിനാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ബഡ്സ് സംഗമം സംഘടിപ്പിച്ചു. സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ആര്‍ദ്രതീരം പദ്ധതിയിലൂടെ ഭിന്നശേഷി വിഭാഗക്കാര്‍ക്കും കുടുംബങ്ങള്‍ക്കും സഹായം നല്‍കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ് കല്ലേലിഭാഗം അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍, പി ടി എ പ്രതിനിധി പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. 33 ബഡ്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

സമാപന സമ്മേളനവും അവാര്‍ഡ്ദാനവും എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികളുടെ സാമൂഹിക പുരോഗതിക്കായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് പറഞ്ഞു. കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ജയന്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഹണി, ഗീതാകുമാരി, വെട്ടിക്കവല ബ്ലോക്പഞ്ചായത്ത് പ്രസിഡന്റ് എം ബി സജീവ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date