Post Category
കുഞ്ഞുങ്ങളുടെ ആഹ്ലാദനിമിഷങ്ങള്‍ക്ക് മാറ്റുകൂട്ടി രണ്ട് വനിതാ വി.ഐ.പികളും
കുഞ്ഞുമനസ്സുകളിലേക്ക് സ്‌നേഹംപകര്‍ന്ന് കളിചിരികളില്‍ പങ്കുചേര്‍ന്ന് മേയര്‍ പ്രസന്ന ഏണസ്റ്റും ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണും. ബഡ്‌സ് ദിനാഘോഷവേദിയായ ടൗണ്‍ഹാളിലാണ് അമ്മമനസ്സിന്റെ സ്‌നേഹവായ്പുമായി ഇരുവരുമെത്തിയത്. കൗതുകവും അമ്പരപ്പും വിട്ടുമാറിയ കുട്ടികള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്നുള്ള സ്‌നേഹവിരുന്നില്‍ കൊച്ചുകൂട്ടികാര്‍ക്കൊപ്പം ചേര്‍ന്നു രണ്ടാളും. കുട്ടികള്‍ക്കൊപ്പം ഫോട്ടോയുമെടുത്തായിരുന്നു മടക്കം.
date
- Log in to post comments