Post Category
50 ശതമാനം വരെ വിലക്കുറവ് സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ 19ന് തുടങ്ങും
ജില്ലയിലെ സപ്ലൈകോ ഓണം ഫെയര്‍ ഓഗസ്റ്റ് 19ന് തുടങ്ങും. ആശ്രാമം മൈതാനത്ത് രാവിലെ 9 30ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ആദ്യ വില്‍പ്പന നടത്തും.
വിലക്കുറവിന്റെ വിപണയിയാണ് സപ്ലൈകോ ഒരുക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവും കോമ്പോ ഓഫറും ലഭ്യമാകും.
എന്‍ കെ പ്രേമചന്ദ്രന്‍ എം പിയാണ് മുഖ്യതിഥി. കൗണ്ടറുകളുടെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും. എം എല്‍ എമാരായ എം മുകേഷ്, എം നൗഷാദ്, പി എസ് സുപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments