സ്പോട്ട് അഡ്മിഷന്
സര്‍ക്കാര്‍/എയ്ഡഡ്/ഐ എച്ച് ആര് ഡി/കേപ്/ സ്വാശ്രയപോളിടെക്നിക് കോളജുകളിലേക്കുള്ള ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്. പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഓഗസ്റ്റ് 17ന് രാവിലെ 8:30 മുതല്‍ ഒന്‍പത് മണിവരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അംഗപരിമിതര്‍ (പി എച്) കുശവന്, ധീവര, പട്ടികവര്‍ഗം, കുടുംബി, അനാഥന്, ടി എച്ച് എസ് എല്‍ സി എന്നീ വിഭാഗക്കാര്‍ക്കും ഒന്‍പത് മണി മുതല്‍ 9:30 വരെ 7000 റാങ്കുവരെയും, 10:30 മുതല്‍ 12 വരെ 7001 മുതല്‍ 10000 റാങ്കുകാര്‍ക്കും ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ 10001 മുതല്‍ 15,000 റാങ്കിലെ എല്ലാ വിഭാഗക്കാര്‍ക്കും ഹാജരാകാം.
ഓഗസ്റ്റ് 18 ന് രാവിലെ 8:30 മുതല്‍ ഒന്‍പത് മണിവരെ 15001 മുതല്‍ 18000 വരെയും 10:30 മുതല്‍ 11 വരെ 18001 മുതല്‍ 21000 വരെയും ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ 21001 മുതല്‍ 25000 വരെയും 1:30 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ 25001 മുതല്‍ 30000 വരെ റാങ്ക് നേടിയവര്‍ക്ക് പങ്കെടുക്കാം.
ഓഗസ്റ്റ് 21ന് രാവിലെ ഒന്‍പത് മുതല്‍ 9:30 വരെ സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്നിക് കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും സ്വാശ്രയ പോളിടെക്നിക് കോളജില്‍ അഡ്മിഷന് എടുക്കാന്‍ താത്പര്യമുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ഹാജരാകണം.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസ് അടയ്ക്കണം. മറ്റേതെങ്കിലും സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്നിക് കോളജുകളില്‍ അഡ്മിഷന് നേടിയിട്ടുണ്ടെങ്കില്‍ അഡ്മിഷന് സ്ലിപ്പ്, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കണം. ഓഗസ്റ്റ് 21ന് ശേഷവും ഒഴിവുകള്‍ ഉണ്ടെങ്കില്‍ 22ന് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടാവുന്നതാണ്. വിവരങ്ങള്‍ക്ക് ഫോണ്‍ 0475 2910231,www.gptcpunalur.org
- Log in to post comments