ഖാദി ഓണം മേള ഓഗസ്റ്റ് 28 വരെ
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഖാദി ഓണം മേളകള്‍ നടത്തുന്നു. മേളയില്‍ തുണിത്തരങ്ങള്‍ക്ക് 30% വരെ വിലക്കുറവില്‍ ലഭിക്കും. വിവിധ സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 28 വരെ അവധി ദിവസങ്ങള്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ,അര്‍ധ സര്‍ക്കാര്‍ ,ബാങ്ക് ,സഹകരണ ,പൊതുമേഖല ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത ക്രെഡിറ്റ് സൗകര്യം ലഭിക്കും.
പയ്യന്നൂര്‍പട്ട് ,അനന്തപുരി പട്ട്, ടെസ്സര്‍ സില്‍ക്ക്, കാന്താ സില്‍ക്ക്, ജൂട്ട് സില്‍ക്ക് , പ്രിന്റെഡ് സില്‍ക്ക് തുടങ്ങിയ സാരികളും, വിവിധയിനം കോട്ടണ്‍ സാരികളും, ചുരിദാര്‍ ടോപ്പ്, ജുബ്ബ ,കുര്‍ത്ത ,പുലിയിലകര ,കുപ്പാടം മുണ്ടുകള്‍ , കാവിമുണ്ടുകള്‍ ,റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ , ചവിട്ടികള്‍ , പഞ്ഞി കിടക്കകള്‍, തലയിണകള്‍, തേന്‍ ,എള്ളെണ്ണ ,സ്റ്റാര്‍ച് , ചൂരല്‍ സെറ്റി ,കസേര ,ഊഞ്ഞാല്‍ മുതലായ ഉത്പ്പന്നങ്ങളും ലഭ്യമാണ്.
പ്രതിവാര നറുക്കെടുപ്പിന്റെ ആദ്യ നറുക്കെടുപ്പില്‍.ബിന്ദുവിനു (കൂപ്പണ്‍ നമ്പര്‍ 0061585 ) 5000/ രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ ലഭിച്ചു.
കെ ജി എസ് കൊല്ലം കര്‍ബല 04742742587, കെ ജി എസ് കൊട്ടാരക്കര എല്‍ ഐ സി ബില്‍ഡിംഗ് -04742650631, മൊബൈല്‍ സെയില്‍സ് വാന്‍, 9895101332, സ്‌പെഷ്യല്‍ മേള ,പുള്ളിമാന്‍ ജംക്ഷന്‍ കരുനാഗപ്പള്ളി-7306869223 .
- Log in to post comments