Skip to main content

കര്‍ഷക ദിനാചരണം

മയ്യനാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. ഉദ്ഘാടനം മയ്യനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ എം നൗഷാദ് എം എല്‍ എ നിര്‍വഹിച്ചു. കാര്‍ഷിക സംസ്‌കാരം സംരക്ഷിച്ച് കര്‍ഷകരുടെ ക്ഷേമവും ഉന്നമനവും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഭക്ഷ്യ-കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്ത കൈവരിക്കുന്നതിനായി പ്രായഭേദമന്യേ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്നും എം എല്‍ എ പറഞ്ഞു. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു.

 

കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുത്ത 100 കൃഷിയിടങ്ങളില്‍ വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വിള നടീല്‍ ഉദ്ഘാടനവും അനുബന്ധമായി നടന്നു.

 

മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എസ് സെല്‍വി, മയ്യനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ജവാബ് റഹ്മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഡി ഷീല, എ സജീര്‍, എസ് ചിത്ര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് സലാവുദ്ദീന്‍,പി സോണി, ആര്‍ദ്ര വിശ്വം, മയ്യനാട് സുനില്‍,ആര്‍ എസ് അബിന്‍,ഒ ഉഷാകുമാരി, വിപിന്‍ വിക്രം, എം ഹലീമ, എന്‍ ശീലജ,കൃഷി ഓഫീസര്‍ സി. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date