Skip to main content

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചും 2023 സെപ്റ്റംബറില്‍ സംക്ഷിപ്ത പുതുക്കല്‍ (സമ്മറി റിവിഷന്‍ ) നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പല്‍ കൗണ്‍സിലുകളെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും നിലവിലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചും വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ നടത്തണം. സെപ്റ്റംബര്‍ എട്ടിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധികരിക്കും.അത് സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും സെപ്റ്റംബര്‍ എട്ടുമുതല്‍ 23 വരെ സ്വീകരിക്കും.വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തീയതിയായ 2023 ജനുവരി ഒന്നാം തീയതിയോ അതിന് മുന്‍പോ 18 വയസ്സ് തികഞ്ഞവരെ മാത്രമേ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. പേര് ചേര്‍ക്കുന്നതിന് ഫാറം നാലിലും തിരുത്തലിന് ഫാറം ആറിലും ഒരു വാര്‍ഡില്‍ നിന്നോ പോളിങ് സ്റ്റേഷനില്‍ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിന് ഫാറം ഏഴിലും അപേക്ഷകള്‍ നല്‍കാം. sec.kerala.gov.in എന്ന സൈറ്റ് മുഖേനയോ സര്‍ക്കാര്‍ അംഗീകൃത ജനസേവനകേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷിക്കാം. അപേക്ഷിക്കുമ്പോള്‍ തന്നെ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആയി ഹിയറിങ് നോട്ടിസ് ലഭിക്കും.

 ഈ ഭേദഗതികള്‍ ഉള്‍പ്പെടുത്തി ഒക്ടോബര്‍ 16 ന് അന്തിമ വോട്ട് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു. ഫോണ്‍ 04742794040.

date