വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ കര്‍ഷക ദിനാചരണം
വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ കര്‍ഷകദിനമാചരിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് നിര്‍വഹിച്ചും. മികച്ച കര്‍ഷകന്‍ മികച്ച കുട്ടി കര്‍ഷകര്‍, എസ്/ സി കര്‍ഷകന്‍, വനിതാ കര്‍ഷക, ക്ഷീരകര്‍ഷകന്‍, ജൈവ കൃഷികര്‍ഷകന്‍, സമ്മിശ്ര കൃഷി കര്‍ഷകന്‍ എന്നിങ്ങനെ മെമെന്റോയും കൃഷിഉപകരണങ്ങളും നല്‍കി ആദരിച്ചു. കാര്‍ഷിക പ്രദര്‍ശനം, പച്ചക്കറി തൈകളുടെ സൗജന്യവിതരണം, കാര്‍ഷിക ഉപകരണം പ്രദര്‍ശനം എന്നിവയുമുണ്ടായിരുന്നു.
വൈസ് പ്രസിഡന്റ് സാലിക്കുട്ടി തോമസ് അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ ടിജു യോഹന്നാന്‍, തലച്ചിറ അസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരിജാ രാജ്, അനൂ വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജാ സജി, എസ്. ഷാനവാസ് ഖാന്‍, ആശ ബാബു, എം അനോഷ് കുമാര്‍, പ്രസന്ന സുനില്‍,പി സുരേന്ദ്രന്‍, ബിന്‍സി യോഹന്നാന്‍, ഉഷ പ്രസാദ്, അനിമോന്‍ കോശി, ബിന്ദു പ്രസാദ്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ സജി യോഹന്നാന്‍, ചന്ദ്രശേഖര പിള്ള, മണിക്കുട്ടന്‍, രാജു ഡഗ്ലസ്, കൃഷി ഓഫീസര്‍ അഭിജിത്ത് കുമാര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments