Skip to main content

കരാര്‍ നിയമനം

ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാര്‍ നിയമനംനടത്തുന്നു. അംഗീകൃത സര്‍വകലാശാലയുടെ മാത്തമാറ്റിക്‌സ്/കൊമേഴ്‌സ് ബിരുദമാണ് ആവശ്യമായ വിദ്യാഭ്യാസയോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍-ടാലി പരിജ്ഞാനം ഉണ്ടായിരിക്കണം. നോട്ടിഫിക്കേഷന്‍ തീയതി കണക്കാക്കി പരമാവധി പ്രായപരിധി-40. സെപ്തംബര്‍ ഏഴിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 വിലാസത്തില്‍ നിശ്ചിത ഫോമില്‍ ഫോട്ടോ പതിച്ച് യോഗ്യത പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍ - 0474 2791597.

date