Skip to main content

മിഷന്‍ ക്ലീന്‍ വയനാട് രുപരേഖയായി

        ആഗസ്റ്റ് 30 ലെ വി ഫോര്‍ വയാനാട്-മിഷന്‍ ക്ലീന്‍ വയനാട് ശുചീകരണ രൂപരേഖ തയ്യാറായി. ജൈവ-അജൈവ മാലിന്യങ്ങള്‍ ബഹു ജനപങ്കാളിത്തത്തോടെ വേര്‍തിരിച്ച് സംസ്‌കരിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ ആഗസ്റ്റ് 30 ന് രാവിലെ 8 മണിമുതല്‍ വൈകിട്ട് 5 മണിവരെ സമ്പൂര്‍ണ ഏകദിന ശചീകരണ യജ്ഞം വി ഫോര്‍ വയനാട്, മിഷന്‍ ക്ലീന്‍ വയനാട് സംഘടിപ്പിക്കുന്നു. രാഷ്ട്രീയ സംഘടനകള്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍, യുവജന, മഹിള, വയോജന സംഘടനകള്‍, ജില്ലാ ഭരണകൂടം, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, ഹരിതകേരള മിഷന്‍, കുടുംബശ്രീ മിഷന്‍, ശുചിത്വമിഷന്‍, എന്‍.എസ്.എസ്, എന്‍.സി.സി, യൂത്ത് ക്ലബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ആശാവര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രേരക്, അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവര്‍ ഉദ്യമത്തില്‍ പങ്കാളികളാകും.
        ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ സംസ്‌ക്കരിക്കും. അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കും. ഇതിന് താല്‍ക്കാലിക മെറ്റീരിയല്‍ കളക്ഷന്‍ ഫസിലിഫറ്റി (എംസിഎഫ്) സെക്രട്ടറിമാര്‍ ഉറപ്പു വരുത്തേണ്ടതാണ്. ഇതിന് ഹരിത കര്‍മ്മ സേനയുടെ സേവനം പ്രയോജനപ്പെടുത്തണം. വില്ലേജ് പരിധിയിലുള്ള പുറംപോക്കുകള്‍, പൊതുസ്ഥലങ്ങള്‍, കുടിവെള്ള സ്രോതസ്സുകള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ എന്നിവ ശുചീകരിച്ചെന്ന് ഉറപ്പ് വരുത്തി വില്ലേജ് ഓഫീസര്‍മാര്‍ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ശുചീകരണത്തിന് ഏര്‍പ്പെടുന്നവരെല്ലാവരും പ്രതിരോധ ഗുളിക കഴിച്ചെന്ന് ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തണം. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു മാത്രമേ ക്ലോറിനേഷന്‍ നടത്താവൂ. ശുചീകരണത്തിന് മുന്‍പും ശേഷവും പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ ഡോക്യുമെന്റേഷന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനം നിര്‍വ്വഹിക്കണം. 30 ലെ ശുചീകരണ പ്രവര്‍ത്തനത്തിന്റെ വര്‍ക് പ്ലാന്‍ തയ്യാറാക്കി സെക്രട്ടറിമാര്‍ 29 ന് 2 മണിയ്ക്കകം പഞ്ചായത്ത് ഡേപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ജില്ലാ തല ഉദ്യോഗസ്ഥര്‍ വകുപ്പിലെ ജിവനക്കാരെ വാര്‍ഡ് തല ശുചീകരണത്തിന് നിയോഗിച്ച് ഉത്തരവിറക്കണം. സെക

്രട്ടറിമാര്‍ സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം നിജപ്പെടുത്തേണ്ടതും ജില്ലാ ഹെല്‍പ്പ് ഡെസ്‌ക് മുഖേന ജില്ലാ പ്ലാനിങ് ഓഫീസില്‍ 28 ന് 3.30 നകം അറിയിക്കേണ്ടതുമാണ്. 

        ശുചീകരണത്തിന് ആവശ്യമായ വസ്തുക്കള്‍ കല്‍പ്പറ്റ അല്‍ഫാസ് ബില്‍ഡിങിലുള്ള ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ നിന്നും 28 നകം കൈപ്പറ്റണമെന്നും ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍ദ്ദേശിച്ചു.
        എം.പി.മാര്‍, എം.എല്‍.എ മാര്‍ രക്ഷാധികാരികളായി ജില്ലാ തല കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ വൈസ് ചെയര്‍ പേഴ്‌സണുമാണ്. ജില്ലാ കളക്ടര്‍ കണ്‍വീനറും, സബ് കളക്ടര്‍ കോര്‍ഡിനേറ്റുമായിരിക്കും. അഡ്വ. ഒ.ആര്‍ രഘു, അനിലാ തോമസ്, ശോഭാ രാജന്‍, ടി.ഉഷാകുമാരി, സി.ഓമന, എ.ദേവകി, കെ.മിനി, എ.എന്‍.പ്രഭാകരന്‍, പി.കെ.അസ്മത്ത്, സി.കെ.മഹാദേവന്‍, പി.എം.നാസര്‍, പി.ഇസ്മയില്‍, സി.കെ.ശിവരാമന്‍, കുര്യാക്കോസ്, വര്‍ഗ്ഗീസ് മുരിയന്‍കാവില്‍ എന്നിവര്‍ അംഗങ്ങളാണ്.
ഡെപ്യൂട്ടി ഡി.എം.ഒ (ആരോഗ്യം), ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ (സാങ്കേതിക സഹായം), കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ (നിര്‍വ്വഹണം), ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ (മനുഷ്യ വിഭവ എകോപനം) ജോയിന്റ് കോര്‍ഡിനേറ്റര്‍മാരുമായിരിക്കും.
        ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരാണ് ബ്ലോക്ക് തല ഏകോപന സമിതിയുടെ അദ്ധ്യക്ഷന്‍മാര്‍. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍ വൈസ് ചെയര്‍മാന്‍മാരും, സെക്രട്ടറി കണ്‍വീനറുമായിരുക്കും. ഡെപ്യൂട്ടി കളക്ടറാണ് ജോയിന്റ് കണ്‍വീനര്‍. ജനറല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ കോര്‍ഡിനേറ്ററും, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍(ആരോഗ്യം), ശുചിത്വമിഷന്‍ അസി. കോര്‍ഡിനേറ്റര്‍/പ്രോഗ്രാം ഓഫീസര്‍/ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് (സാങ്കേതിക സഹായം), കുടുംബശ്രീ അസി.ജില്ലാ കോര്‍ഡിനേറ്റര്‍/ജില്ലാ പ്രോഗ്രാം മാനേജര്‍(നിര്‍വ്വഹണം), ജില്ലാ പ്ലാനിങ് റിസര്‍ച്ച് ഓഫീസര്‍/റിസര്‍ച്ച് അസിസ്റ്റന്റ് (മനുഷ്യ വിഭവ ഏകോപനം) ജോയിന്റ് കോ-ര്‍ഡിനേറ്ററായും നിശ്ചയിച്ചിട്ടുണ്ട്.
        വാര്‍ഡ്/ഡിവിഷന്‍ തല കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ മേല്‍ നോട്ടത്തിലായിരിക്കും ശുചീകരണ പ്രവര്‍ത്തനം. വാര്‍ഡ് മെമ്പറാണ് സമിതി അദ്ധ്യക്ഷന്‍. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ വൈസ് ചെയര്‍പേഴ്‌സണ്‍. കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറിയാണ് സമിതി കണ്‍വീനര്‍. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോയിന്റ് കണ്‍വീനറും.
        തദ്ദേശ ഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാരാണ് പഞ്ചായത്ത്/നഗരസഭ തല കോ-ഓര്‍ഡിനേശഷന്‍ സമിതിയുടെ ചെയര്‍പേഴ്‌സണ്‍മാര്‍. ആരോഗ്യ വിദ്യാഭാസ സ്ഥിരം സമിതി അദ്ധ്യക്ഷരാണ് വൈസ് ചെയര്‍മാന്‍. സെക്രട്ടറി കണ്‍വീനറും വില്ലേജ് ഓഫീസര്‍ ജോയിന്റ് കണ്‍വീനറുമാകും. അസി. സെക്രട്ടറി/ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ (ആരോഗ്യം)കോര്‍ഡിനേറ്ററും, മെഡിക്കല്‍ ഓഫീസര്‍/ഹെല്‍ത്ത് ഓഫീസര്‍ ജോയിന്റ് കോര്‍ഡിനേറ്ററുമാകും. ശുചിത്വമിഷന്‍ റിസോഴ്‌സ് പെഴ്‌സണ്‍ (സാങ്കേതിക സഹായം), കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ (നിര്‍വ്വഹണം), ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ (മനുഷ്യ വിഭവ എകോപനം) എന്നിവര്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍മാരുമായിരിക്കും.
        ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഗ്രാമ വികസന വകുപ്പ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്നിവരാണ് നോഡല്‍ ഓഫീസര്‍മാര്‍.

date