Skip to main content

ഓണം കൈത്തറി മേള

ഓണത്തോടനുബന്ധിച്ച് കരുനാഗപ്പള്ളിയില്‍ കൈത്തറി മേള തുടങ്ങി. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കരുനാഗപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിലുള്ള മേളയില്‍ കൈത്തറി ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കും. കരുനാഗപ്പള്ളി പഴയ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടക്കുന്ന മേള ഓഗസ്റ്റ് 28ന് സമാപിക്കും. ഉദ്ഘാടനം സി ആര്‍ മഹേഷ് എം എല്‍ എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു അധ്യക്ഷനായി.

date