Skip to main content

എം.പി ഫണ്ട്: 55 ലക്ഷത്തിന്റെ ഭരണാനുമതിയായി   

 കണ്ണൂര്‍ എം.പി പി.കെ ശ്രീമതി ടീച്ചര്‍ നിര്‍ദേശിച്ച വിവിധ പദ്ധതികളിലായി 55,56,490 രൂപ ചെലവഴിക്കുന്നതിന് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി. 
    മണ്ഡലത്തിലെ 12 സ്‌കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ് റൂം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 15,27,110 രൂപ ചെലവഴിക്കുന്നതിന് ഭരണാനുമതിയായി. വേങ്ങാട് ഗ്രാമപഞ്ചായത്തിലെ പറമ്പായി ശിവപ്രകാശം യു.പി സ്‌കൂള്‍, പായം ഗ്രാമപഞ്ചായത്തിലെ ചിറ്റടി എ.എല്‍.പി സ്‌കൂള്‍, എടൂര്‍ സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ മുണ്ടലൂര്‍ ന്യൂ എല്‍.പി സ്‌കൂള്‍, മുണ്ടലൂര്‍ മാപ്പിള എല്‍.പി സ്‌കൂള്‍, പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചമതച്ചാല്‍ ഗവ. എല്‍.പി സ്‌കൂള്‍, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മുഴപ്പിലങ്ങാട് യു.പി സ്‌കൂള്‍, ആലക്കോട് ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പാറ ഹോളി ഫാമിലി എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഓരോ സ്മാര്‍ട്ട് ക്ലാസ്‌റൂമിന് 89,830 രൂപ വീതവും പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ പൊതുവാച്ചേരി സെന്‍ട്രല്‍ യു.പി സ്‌കൂള്‍, കണ്ണൂര്‍ കോര്‍പറേഷനിലെ കിഴുന്ന സൗത്ത് യു.പി സ്‌കൂള്‍, ശ്രീകണ്ഠപുരം നഗരസഭയിലെ മടമ്പം മേരിലാന്‍ഡ് ഹൈസ്‌കൂള്‍ എന്നിവയ്ക്ക് രണ്ട് സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ക്ക് 1,79,660 രൂപ വീതവും കൂടാളി ഗ്രാമപഞ്ചായത്തിലെ കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്ന് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്ക് 2,69,490 രൂപയും അനുവദിക്കുന്നതിനാണ് ഭരണാനുമതിയായത്.
    മണ്ഡലത്തിലെ 13 സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഒരു സ്‌കൂളിന് എല്‍.സി.ഡി പ്രൊജക്ടറും വാങ്ങുന്നതിന് 15,29,380 രൂപ ചെലവഴിക്കും. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് മലപ്പട്ടം മാപ്പിള എ.എല്‍.പി സ്‌കൂള്‍ (56,800 രൂപ), മലപ്പട്ടം ആര്‍.ജി.എം.എ യു.പി സ്‌കൂള്‍ (84,900 രൂപ), ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം (2,39,720 രൂപ), ചേടിച്ചേരി എ.എല്‍.പി സ്‌കൂള്‍ (56,800 രൂപ), നിടുവാലൂര്‍ എ.യു.പി സ്‌കൂള്‍ (84,900 രൂപ), പിണറായി അങ്കണവാടി ട്രെയിനിംഗ് സെന്റര്‍ (1,15,430 രൂപ), ചെറുപഴശ്ശി വെസ്റ്റ് എല്‍.പി സ്‌കൂള്‍ (84,900 രൂപ), കൊളക്കാട് ഗവ. എല്‍.പി സ്‌കൂള്‍ (84,900 രൂപ), ജി.എച്ച്.എസ്.എസ് പടിയൂര്‍ (2,94,000 രൂപ), എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (1,41,100 രൂപ), മടമ്പം മേരിലാന്റ് ഹൈസ്‌കൂള്‍ (1,41,100 രൂപ), പള്ളേരി മാപ്പിള എല്‍.പി സ്‌കൂള്‍ (56,800 രൂപ), നെല്ലിപ്പാറ ഹോളി ഫാമിലി എല്‍.പി സ്‌കൂള്‍ (56,800 രൂപ) എന്നിവയും എല്‍.സി.ഡി പ്രൊജക്ടര്‍ വാങ്ങുന്നതിന് പെതുവാച്ചേരി രാമര്‍വിലാസം എല്‍.പി സ്‌കൂളിനുമാണ് (31,230 രൂപ) തുക അനുവദിച്ചത്..
കോളയാട് ഗ്രാമപഞ്ചായത്തിലെ പാലത്തുവയല്‍ ഗവ. യു.പി സ്‌കൂളില്‍ ഡൈനിംഗ് ഹാള്‍ (എസ്.ടി വര്‍ക്ക്) നിര്‍മിക്കുന്നതിന് എട്ട് ലക്ഷം രൂപ ചെലവഴിക്കുന്നതിനും ആറളം ഗ്രാമപഞ്ചായത്തിലെ ആറളം ഫാം ഹൈസ്‌കൂളില്‍ ഡൈനിംഗ് ഹാള്‍ (എസ്.ടി വര്‍ക്ക്) നിര്‍മിക്കുന്നതിന് ഏഴ് ലക്ഷം രൂപ ചെലവഴിക്കുന്നതിനും ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ മുണ്ടന്നൂര്‍ വള്ളുവ കോളനി മാവുംചീത പാലംകൈ നുച്യാട് റോഡ് (എസ്.സി വര്‍ക്ക്) കോണ്‍ക്രീറ്റിംഗിന് 10 ലക്ഷം രൂപ വിനിയോഗിക്കുന്നതിനും ഭരണാനുമതിയായി.
പി എന്‍ സി/4450/2017
 

date