രാജു ഏബ്രഹാം എംഎല്‍എയുടെ ഉജ്ജ്വല നേതൃത്വം രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ നടപടികള്‍ക്കും മാതൃകയായി റാന്നി മോഡല്‍
മഹാപ്രളയത്തില്‍ മുങ്ങിയ റാന്നിയില്‍ രാജു ഏബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനവും തുടര്‍ന്നു വരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മാതൃകയാകുന്നു. പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ കേരളത്തിലെ ആദ്യ ടൗണുകള്‍ റാന്നി താലൂക്കിലെ അഞ്ചു പഞ്ചായത്തുകളിലെതാണ്. പ്രളയത്തില്‍ ഒരു മരണവും ഇല്ലാതെ രണ്ടു ദിവസങ്ങള്‍ കൊണ്ട് റാന്നിക്കാരെ മുഴുവന്‍ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞു. വെള്ളം കയറി നശിച്ചതുമൂലം ഒരു കടപോലും തുറന്നിട്ടില്ലാത്ത റാന്നിയിലെ ജനങ്ങള്‍ നേരിട്ട അതിരൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടാന്‍ 20000ല്‍ അധികം വീടുകളില്‍ അരിയും പലവ്യഞ്ജനങ്ങളും, തുണിത്തരങ്ങളും, അടുക്കള സാധനങ്ങളും എത്തിച്ച് നാടിനെ മുഴുവന്‍ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് രാജു ഏബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ടീമിന്റെ സംഘടനാ വൈഭവമാണ്.
ഓഗസ്റ്റ് 14ന് അര്‍ധരാത്രി ഗൃഹനാഥ ഷോക്കേറ്റ് മരിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയുടെ റബര്‍ ഡിങ്കിയില്‍ മൃതദേഹം വീണ്ടെടുത്ത് റാന്നി മാര്‍ത്തോമ്മ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചതു മുതല്‍ തിരുവോണനാളില്‍ വീടുകളില്‍ ഭക്ഷണസാധനങ്ങള്‍ എത്തിച്ചതില്‍ വരെ ജനപക്ഷമായ ഈ സംഘടനാ വൈഭവം കാണാം. വെള്ളം കയറിയതിനെ തുടര്‍ന്ന് 14ന് അര്‍ധരാത്രി മുതല്‍ ഒറ്റപ്പെട്ടു പോയവരുടെ ഫോണ്‍വിളികള്‍ എംഎല്‍എയുടെ ഫോണിലേക്ക് വന്നു കൊണ്ടിരുന്നു. അതുവഴി താലൂക്കില്‍ എവിടെയെല്ലാമാണ് ജനങ്ങള്‍ ഒറ്റപ്പെട്ടത് എന്ന് മനസിലാക്കുന്നതിന് എംഎല്‍എയ്ക്കു കഴിഞ്ഞു. വിവരങ്ങള്‍ അപ്പപ്പോള്‍ പോലീസിനും ഫയര്‍ഫോഴ്‌സിനും എന്‍ഡിആര്‍എഫിനും കുട്ടവഞ്ചിക്കാര്‍ക്കും യഥാസമയം ഫയര്‍ഫോഴ്‌സിന്റെ ബോട്ടില്‍ ഇരുന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ തന്നെ എംഎല്‍എ കൈമാറി. ഒറ്റപ്പെട്ടു പോയവരുടെ വിവരങ്ങള്‍ യഥാസമയം അധികാരികള്‍ക്ക് കൈമാറിയതിനാല്‍ 15ന് തന്നെ ഒട്ടുമിക്കവരെയും രക്ഷിക്കാനായി.
ഫയര്‍ഫോഴ്‌സിന്റെ റബര്‍ ഡിങ്കിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന എംഎല്‍എയുടെ ചിത്രം നവമാധ്യമങ്ങളിലൂടെ വൈറലായതോടെ തന്റെ പ്രദേശത്തെ മാത്രമല്ല ആറന്മുള, ചെങ്ങന്നൂര്‍, ആലുവ, പെരുമ്പാവൂര്‍, കാലടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഫോണിലൂടെ എത്തിയ രക്ഷിക്കാനുള്ള അപേക്ഷകള്‍ക്ക് നടപടി സ്വീകരിക്കാനും എംഎല്‍എയ്ക്കു കഴിഞ്ഞു. ബോട്ടുകള്‍ കടന്നു ചെല്ലാന്‍ കഴിയാത്തിടത്ത് ചെറുവള്ളങ്ങളും പിണ്ടി ചെങ്ങാടങ്ങളും രംഗത്തിറക്കി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ഫോണ്‍വിളികളില്‍ നിന്നും പിന്നെയും 7000 പേരാണ് രണ്ടാംനിലകളില്‍ കുടുങ്ങി കിടക്കുന്നത് എന്ന് മനസിലാക്കി ആ വിവരം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തുടര്‍ന്ന് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനും കഴിഞ്ഞു. ഇതുകാരണം 15ന് രാത്രി എട്ടോടെ വീടുകളില്‍ നില്‍ക്കുന്നവര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കി. 15ന് രാത്രി കോസ്റ്റ് ഗാര്‍ഡിന്റെ 10 ബോട്ടുകള്‍ കൂടി എത്തിയപ്പോള്‍ എവിടെയെല്ലാമാണ് എത്തേണ്ടത് എന്ന നിര്‍ദേശം കോസ്റ്റ് ഗാര്‍ഡിനും തഹസീല്‍ദാര്‍ക്കും എംഎല്‍എ നല്‍കി. ഇവരും നേവിയുടെ ഹെലികോപ്ടറും നാട്ടുകാരും ചേര്‍ന്ന് അവശേഷിച്ച ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടു കിടന്നവരെ രക്ഷിച്ചതോടെ എല്ലാവരേയും രക്ഷിക്കുകയെന്ന ദൗത്യം പൂര്‍ത്തിയായി.
ഒരു കടയുമില്ല, സ്ഥാപനങ്ങളില്ല, വൈദ്യുതിയില്ല, കുടിവെള്ളമില്ല, എല്ലാ ബാങ്കുകളിലും വെള്ളം കയറി പൂട്ടി. സഞ്ചരിക്കാന്‍ റോഡില്ല, എങ്ങും ശ്മശാന മൂകത ഇതായിരുന്നു റാന്നിയുടെ അവസ്ഥ. ഈ സാഹചര്യത്തിലായിരുന്നു എംഎല്‍എയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നത്. അതിരൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ട ഇട്ടിയപ്പാറയില്‍ എംഎല്‍എയുടെ പിഎ എ.ടി. സതീഷ് കൊണ്ടു നല്‍കിയ കപ്പയായിരുന്നു ഏക ഭക്ഷണം. 17ന് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് എറണാകുളം യൂണിറ്റ് എത്തിച്ച നാലു കണ്ടെയ്‌നര്‍ നിറയെ സാധനങ്ങളുടെ വിതരണം എംഎല്‍എയുടെ നേതൃത്വത്തില്‍ ആരംഭിച്ചതോടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഭക്ഷണപ്പൊതിയുടെ പ്രവാഹമുണ്ടായി. കടകള്‍ ഇല്ലാത്തതു മൂലം നാടു നേരിട്ട അതിരൂക്ഷമായ ഭക്ഷ്യക്ഷാമം എങ്ങനെ മറികടക്കാം എന്നതായിരുന്നു എംഎല്‍എയുടെ അടുത്ത ചിന്ത. മുങ്ങിപ്പോയ വീടുകളിലും പരിസരങ്ങളിലും ഭക്ഷ്യസാധനങ്ങള്‍ സര്‍ക്കാര്‍ യഥേഷ്ടം എത്തിച്ചു കൊണ്ടിരുന്നു. എന്നാല്‍, ഒരു മണി അരി പോലും എടുക്കാന്‍ ഇല്ലാത്ത 20,000 വീടുകള്‍ക്കായി റാന്നി കേന്ദ്രീകരിച്ച് നാലു സംഭരണ കേന്ദ്രങ്ങള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തുറന്നതോടെ നാടിന്റെ നാനാഭാഗത്തു നിന്നും ടണ്‍ കണക്കിന് സാധനങ്ങള്‍ ഒഴുകിയെത്തി.
ഭക്ഷണ വിതരണം ഏറ്റെടുക്കാന്‍ മുമ്പോട്ടുവന്ന പഞ്ചായത്ത് മെമ്പര്‍മാര്‍, സിപിഎം, സിപിഐ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന എല്ലാ മേഖലകളിലും ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് രാജു ഏബ്രഹാം എംഎല്‍എയുടെ സമയോചിതമായ ഇടപെടലിനെ തുര്‍ന്ന് അടിയന്തിരമായി നടപ്പാക്കേണ്ട നാലു കാര്യങ്ങളെപ്പറ്റി സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കേരളത്തിനാകെ പ്രയോജപ്രദമാകുകയും ചെയ്തു. വൈദ്യുതി ഇല്ലാത്തു മൂലം റേഷന്‍കടയിലെ ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ റേഷന്‍ കടകളിലെ ബുക്കില്‍ പേര് എഴുതി ഒപ്പ് രേഖപ്പെടുത്തി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമനും, പൊതുമരാമത്ത് വകുപ്പ് റോഡുകളിലെ ചെളി അടിയന്തിരമായി നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ഇടപെട്ട് നടപടി സ്വീകരിച്ചു. റോഡുകള്‍ ഫയര്‍ഫോഴ്‌സിനെ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അഗ്നിശമന സേന മേധാവിക്ക് നിര്‍ദേശം നല്‍കി. പഞ്ചായത്തുകള്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഇറക്കിയ പുതുക്കിയ ഉത്തരവ് എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ്. റാന്നിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, എ.എന്‍. സോമന്‍, പഴവങ്ങാടിയില്‍ കെ.കെ. സുരേന്ദ്രന്‍, ബിനിറ്റ് ഏബ്രഹാം, ഷൈനി രാജീവ്, അനി സുരേഷ്, പൊന്നി തോമസ്, അനില്‍ തുണ്ടിയില്‍, അങ്ങാടി പഞ്ചായത്തില്‍ എം.ആര്‍. വത്സല കുമാര്‍, നിസാം കുട്ടി, ബ്ലെസന്‍, ബിജു പൂവന്‍മല, മനോജ് എന്നിവരും നേതൃത്വം നല്‍കി. വടശേരിക്കരയില്‍ മത്തായി ചാക്കോ, കോമളം അനിരുദ്ധന്‍, ബെഞ്ചമിന്‍ ജോസ്, ജേക്കബ് വലിയകുളത്ത്, ലീല ഗംഗാധരന്‍, എ.ആര്‍. വിക്രമന്‍, നാറാണംമൂഴിയില്‍ പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, എസ്.ആര്‍. സന്തോഷ് കുമാര്‍, ജ്യോതി ശ്രീനിവാസ്, പെരുനാട്ടില്‍ എസ്. ഹരിദാസ്, പി.എസ്.മോഹനന്‍, അഡ്വ. വി.ജി. സുരേഷ് എന്നിവരും വിതരണത്തിന് നേതൃത്വം നല്‍കി.
- Log in to post comments