പ്രളയബാധിത പ്രദേശത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം: ഡിഎംഒ
പ്രളയബാധിത പ്രദേശത്തെ ക്യാമ്പുകളില്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ(ആരോഗ്യം) നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ദുരന്തബാധിതരെ സന്ദര്‍ശിച്ച് വൈദ്യ സഹായം നല്‍കുന്ന പ്രവര്‍ത്തനം ഊര്‍ജിതമായി നടന്നു വരുന്നു. പ്രളയബാധിത പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈദ്യ പരിശോധനയും ചികിത്സയും നടത്തുന്നുണ്ട്. ഇതു കൂടാതെ പത്തനംതിട്ട ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവ കേന്ദ്രീകരിച്ച് മെഡിക്കല്‍ സംഘങ്ങളെ ദുരിതബാധിത പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പിനായും നിയോഗിച്ചിട്ടുണ്ട്.
ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ സംഘങ്ങളുടെ സേവനവും ഈ കേന്ദ്രങ്ങള്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവിടിങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ ടീമിന്റെ സേവനവും ജില്ലാ മെഡിക്കല്‍ ഓഫീസ് വഴി ഏകോപിപ്പിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ക്ലോറിനേഷന്‍ നടത്തുന്നതിനും കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഒരു ടീം ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ കൊതുക് നിര്‍മാര്‍ജനം, ക്ലോറിനേഷന്‍, ബോധവത്കരണം എന്നീ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടത്തി വരുന്നു. പ്രളയബാധിതര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനുള്ള എല്ലാവിധ മരുന്നുകളും ജലശുദ്ധീകരണത്തിനുള്ള ബ്ലീച്ചിംഗ് പൗഡറും മറ്റു വസ്തുക്കളും ജില്ലയില്‍ ആവശ്യത്തിനുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. പാമ്പ് വിഷത്തിനെതിരായ മരുന്ന് പത്തനംതിട്ട-അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി, കോന്നി, റാന്നി, തിരുവല്ല, മല്ലപ്പള്ളി എന്നീ താലൂക്ക് ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്.
- Log in to post comments