Skip to main content

ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരം: റവന്യു കമ്മീഷണര്‍

 

ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍  ഏകോപിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന്  കഴിഞ്ഞെന്ന് റവന്യു കമ്മീഷണര്‍ എ. ടി. ജെയിംസ് പറഞ്ഞു. ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെയും ദുരിതാശ്വാസ ക്യാമ്പുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച അവലോകനം യോഗത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.  കേന്ദ്രീകൃത കളക്ഷന്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന എം. ടി സെമിനാരി സ്‌കൂളും വിവിധ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിച്ചു. ക്യാമ്പ് അന്തേവാസികളോട് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സൗകര്യങ്ങളെ കുറിച്ചും ആരാഞ്ഞു. ക്യാമ്പുകളുടെ പ്രവര്‍ത്തന ഏകോപനത്തില്‍ ജില്ലയിലെ ഉദ്യോഗസ്ഥന്‍ പുലര്‍ത്തിയ ശ്രദ്ധ അടുത്ത ഘട്ടമായ ശുചീകരണത്തിലും പുനരധിവാസത്തിലും നിലനിര്‍ത്തണം. ഇത് ഉദ്ദ്യോഗസ്ഥര്‍ക്ക് മാത്രം കഴിയുന്ന കാര്യമല്ലെന്നും സന്നദ്ധപ്രവര്‍ത്തകരെയും വിവിധ സന്നദ്ധ സംഘടനകളെയും വൊളണ്ടിയര്‍മാരെയും ഏകോപിപ്പിച്ച്  പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.    

date