പുളിക്കീഴ് ബ്ലോക്കിലും തിരുവല്ല നഗരസഭയിലും 4000 കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇന്ന് (28) ശുചീകരണം നടത്തും
ജില്ലയില്‍ പ്രളയ ദുരിതം ഏറ്റവും കൂടുതല്‍ ബാധിച്ച പുളിക്കീഴ് ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയിലും കുടുംബശ്രീയുടെ 4000 സന്നദ്ധ പ്രവര്‍ത്തകര്‍ ഇന്ന്(28) ശുചീകരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. പുളിക്കീഴ് ബ്ലോക്കിലെ നെടുമ്പ്രം, പെരിങ്ങര, കടപ്ര, നിരണം, കുറ്റൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ശുചീകരണം നടത്തുന്നത്.
പൊതുസ്ഥലങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ആദ്യം ശുചീകരിച്ച ശേഷം അശരണരുടേയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെയും വീടുകള്‍ ശുചീകരിക്കുന്നതിനാണ് കുടുംബശ്രീ പദ്ധതി തയാറാക്കിയിട്ടുള്ളത്. ജില്ലയിലെ വിവിധ കുടുംബശ്രീ സിഡിഎസുകളില്‍ നിന്നാണ് 4000 സന്നദ്ധ പ്രവര്‍ത്തകര്‍ സേവനത്തിന് എത്തുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ശുചീകരണത്തിന് ആവശ്യമായ സാധന സാമഗ്രികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്രമീകരിക്കും. കുടുംബശ്രീ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട പഞ്ചായത്തുകളുമായോ, മുന്‍സിപ്പാലിറ്റികളുമായോ ബന്ധപ്പെടണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാബിര്‍ ഹുസൈന്‍ അറിയിച്ചു. കുടുംബശ്രീ അതിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്് ശുചിത്വമിഷന്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരോടൊപ്പം ചേര്‍ന്നാണ് സമഗ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
- Log in to post comments