മാലിന്യ സംസ്‌കരണത്തിന് സമഗ്രപദ്ധതി പ്രളയബാധിത പ്രദേശങ്ങളിലെ മാലിന്യ ശേഖരണം ആരംഭിച്ചു
ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ മാലിന്യ ശേഖരണം ആരംഭിച്ചു. ഖരമാലിന്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് തരംതിരിച്ച് സംസ്‌കരിക്കുന്നതിന് സമഗ്രപദ്ധതി തയാറായിട്ടുള്ളതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. പ്രളയബാധിതമായ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ശേഖരിക്കുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് പ്രത്യേക ഡമ്പിംഗ് യാര്‍ഡുകള്‍ തയാറായി. വീടുകളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന എല്ലാ ഖര മാലിന്യങ്ങളും തരംതിരിക്കാതെ ഇവിടെ എത്തിക്കും. ഇവിടെ നിന്നും തിരുവല്ല, പത്തനംതിട്ട, കോഴഞ്ചേരി, ആറന്മുള എന്നീ സ്ഥലങ്ങളില്‍ തയാറാക്കിയിട്ടുള്ള സൂപ്പര്‍ ഡമ്പിംഗ് യാര്‍ഡുകളിലേക്ക് മാലിന്യങ്ങള്‍ തരംതിരിക്കാതെ എത്തിക്കും. സൂപ്പര്‍ ഡമ്പംഗ് യാര്‍ഡുകളില്‍ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍, പുനരുപയോഗിക്കാന്‍ കഴിയുന്ന മാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ തരം തിരിച്ച് ക്ലീന്‍ കേരള കമ്പനിയുടെ ചുമതലയില്‍ ഇവ നീക്കം ചെയ്യും.
വെള്ളപ്പൊക്കത്തില്‍ ഒഴുകി എത്തിയും അല്ലാതെയും വിവിധ പ്രദേശങ്ങളില്‍ കണ്ടെത്തുന്ന മൃഗങ്ങളുടെ ശവശരീരങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് സംസ്‌കരിച്ചു വരുന്നു. ഇതുവരെ 2330 പക്ഷികളുടെയും 80 ചെറിയ മൃഗങ്ങളുടെയും 103 വലിയ മൃഗങ്ങളുടെയും ശവശരീരങ്ങള്‍ സംസ്‌കരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യുണിസെഫിന്റെ വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ യുണിസെഫ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന്് ഉപയോഗക്ഷമം അല്ലാത്ത കക്കൂസുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിന് ശുചിത്വമിഷനുമായി ചേര്‍ന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്.
- Log in to post comments