Post Category
ജലശുദ്ധീകരണത്തിന് ക്ലോറിന്‍ ഗുളികയും ഉപയോഗിക്കാം-ഡിഎംഒ
പ്രളയബാധിത പ്രദേശങ്ങളിലെ ടാങ്കുകളിലോ, മറ്റ് കണ്ടെയ്‌നറുകളിലോ ശേഖരിച്ചിരിക്കുന്ന ജലം ശുദ്ധീകരിക്കുന്നതിന് ക്ലോറിന്‍ ഗുളികകള്‍ ഉപയോഗിക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ അറിയിച്ചു. 20 ലിറ്റര്‍ ജലത്തിന് ഒരു ക്ലോറിന്‍ ഗുളിക എന്ന അളവില്‍ വെള്ളത്തില്‍ നിക്ഷേപിക്കണം. അരമണിക്കൂറിനു ശേഷം ഈ വെള്ളം ഉപയോഗിക്കാം. ക്ലോറിന്‍ ഗുളികകള്‍ ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും.
പ്രളയബാധിത പ്രദേശങ്ങളിലെ ജലസ്രോതസുകളില്‍ അണുനാശനം നടത്താതെ വെള്ളം ഉപയോഗിക്കുന്നത് കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമാകും. സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയ ശേഷവും കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം വെട്ടി തിളപ്പിച്ച് തണുത്ത ശേഷം വേണം ഉപയോഗിക്കാന്‍.
date
- Log in to post comments