Skip to main content

സ്വാഗതസംഘം രൂപീകരണയോഗം (ആഗസ്റ്റ് 24)

70-ാംമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം നാളെ (ആഗസ്റ്റ് 24) നടത്തും. സംസ്ഥാന സഹകരണ ബാങ്ക് സി പി സി ഓഡിറ്റോറിയത്തില്‍ വൈകിട്ട് മൂന്നിന് സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോളിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

2023 നവംബര്‍ 14 മുതല്‍ 20 വരെ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന സഹകരണ വാരാഘോഷ പരിപാടിയുടെ സംസ്ഥാനതല സമാപനമാണ് കൊല്ലത്ത് നടത്തുന്നത്. യോഗത്തില്‍ ജില്ലയിലെ എം എല്‍ എമാര്‍, പ്രമുഖ സഹകാരികള്‍ എന്നിവര്‍ പങ്കെടുക്കും.

date