Skip to main content

വെട്ടിക്കവലയില്‍ ഓണവിപണി 25 മുതല്‍

വെട്ടിക്കവല ഗ്രാമപഞ്ചായത്തും വെട്ടിക്കവല കൃഷിഭവനും സംസ്ഥാന ഫോര്‍ട്ടി കോര്‍പ്പും സംയുക്തമായി ആഗസ്റ്റ് 25 മുതല്‍ 28 വരെ ഓണ വിപണി സംഘടിപ്പിക്കുന്നു. പഞ്ചായത്തിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ കൂടിയ നിരക്കില്‍ ശേഖരിച്ച് 30 ശതമാനം വിലക്കുറവില്‍ ഓണവിപണിയിലൂടെ വിതരണം ചെയ്യും. വെട്ടിക്കവല കൃഷിഭവന് സമീപത്തെ വേദിയിലും കൃഷിഭവനിലുമായാണ് വിപണന കേന്ദ്രം ഒരുക്കുന്നത്.

ആഗസ്റ്റ് 25ന് വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി സജീവ് ഉദ്ഘാടന നിര്‍വഹിക്കും. വൈസ് പ്രസിഡണ്ട് സാലിക്കുട്ടി തോമസ് അധ്യക്ഷയാകും. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി ജു യോഹന്നാന്‍ ആദ്യ വില്പന നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ തുടങ്ങിയവര്‍ ഓണ വിപണിയുടെ ഭാഗമാകും

date