Skip to main content

എം എല്‍ എയുടെ ആവശ്യം ഫലം കണ്ടു ; പുനലൂരില്‍ വാട്ടര്‍ ടെന്‍ഡറെത്തി

പുനലൂരിലെ അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റിന് ആവിശ്യമായ വാഹനങ്ങളും അടിസ്ഥാന സൗകര്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് പി എസ് സുപാല്‍ എം എല്‍ എ സംസ്ഥാന ഫയര്‍ഫോഴ്സ് മേധാവിക്ക് നല്‍കിയ കത്തിന് പരിഹാരം. 50 ലക്ഷം രൂപ വിലവരുന്ന വാഹനവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അനുവധിച്ചു. വാട്ടര്‍ ടെണ്ടര്‍ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് പി

എസ് സുപാല്‍ എം എല്‍ എ നിര്‍വഹിച്ചു.

തെ•ല കേന്ദ്രത്തിലേക്ക് പുതിയ ഫയര്‍ ഫോഴ്സ് യൂണിറ്റ് അനുവദിക്കുന്നതിന് ആവശ്യപ്പെടുമെന്ന് എം എല്‍ എ പറഞ്ഞു. പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജാത, വൈസ് ചെയര്‍മാന്‍ ഡി ദിനേശന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date