Skip to main content

അപേക്ഷ ക്ഷണിച്ചു

എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാം. തൊഴില്‍ നൈപുണി വളര്‍ത്തി എടുക്കുന്നതിന് പ്രാപ്തമായതും നൂതന സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകള്‍ക്കാണ് പ്രമുഖ്യം നല്‍കുന്നത്. ഐ ടി കോഴ്‌സുകള്‍ക്കു പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്, ലോജിസ്റ്റിക്‌സ്, ഏവിയേഷന്‍, ഹെല്‍ത്ത് കെയര്‍ എന്നി മേഖലകളിലെ കോഴ്‌സുകളുടെ നടത്തിപ്പിനുമായാണ് അപേക്ഷ ക്ഷണിച്ചത്. അവസാന തീയതി സെപ്തംബര്‍ അഞ്ച്. വിവരങ്ങള്‍ക്ക്: www.lbscetnre.kerala.gov.in, lbsskillcetnre@gmail.com ഫോണ്‍; 0471-2560333, 6238553571.    

date