മനശാസ്ത്ര കൗണ്‍സിലിംഗുമായി ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് സെല്‍
പ്രളയ ബാധിത പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിന് സപ്പോര്‍ട്ട് പത്തനംതിട്ട എന്ന പേരില്‍ ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് സെല്‍ സ്‌കൂളുകളിലെ സൗഹൃദ ക്ലബുകളിലൂടെ പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴ,
കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 60 സൗഹൃദ ക്ലബ് കോ-ഓര്‍ഡിനേറ്റേഴ്‌സ്്്, എം.എസ്. ഡബ്ല്യു വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ദുരന്ത ബാധിത മേഖലകളിലെ കുട്ടികള്‍ക്ക് ഇമോഷണല്‍ ഫസ്റ്റ് എയിഡ് നല്‍കുന്നതു സംബന്ധിച്ചാണ് പരിശീലനം നല്‍കിയത്.
ജില്ലാ ഭരണകൂടത്തിന്റെയും നിംഹാംസിന്റെയും സഹകരണത്തോടെയാണ്്് പദ്ധതി നടപ്പാക്കുന്നത്. നിംഹാംസ്്് ടീം ലീഡര്‍ ഡോ.അീഷ്, അജിത് ആര്‍ പിള്ള, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.വിപിന്‍, ഡോ.പൊന്നൂസ്, ഹയര്‍ സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് കോ-ഓര്‍ഡിനേറ്റര്‍മാരായ സജയന്‍ ഓമല്ലൂര്‍, ജി. സുനില്‍കുമാര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
- Log in to post comments