വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനം: ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിന് ബിഗ്‌സല്യൂട്ട്
ആഗസ്റ്റ് 14 അര്‍ധരാത്രി, മഹാപ്രളയം ജില്ലയെ ഗ്രസിച്ചപ്പോള്‍ മുതല്‍ ഇതുവരെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസുകളിലെ ജീവനക്കാര്‍ നിതാന്തജാഗ്രതയിലാണ്. ജില്ലാ ഫയര്‍ ഓഫീസര്‍ കെ.കെ ഷിജുവിന്റെ നേതൃത്വത്തില്‍ ആറ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുകളെ ഏകോപിപ്പിച്ചാണ് പ്രളയസമയത്ത് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത്.
പ്രളയം ആദ്യം ബാധിച്ച ജനവാസ മേഖലയായ റാന്നിയില്‍ ഫയര്‍ഫോഴ്‌സിന്റെ റബര്‍ ഡിങ്കിയില്‍ ഇട്ടിയപ്പാറ ടൗണിന് ചുറ്റുമുള്ള വീടുകളില്‍ നിന്നും നൂറുകണക്കിന് ആളുകളെ നേരംപുലരും മുമ്പ് രക്ഷപ്പെടുത്തി. കൂടാതെ ചെറുകോല്‍പ്പുഴ, കോഴഞ്ചേരി, ആറന്മുള, കുറിയന്നൂര്‍, തോട്ടപ്പുഴശേരി, മാരാമണ്‍ എന്നിവിടങ്ങൡ ജലം ഉയര്‍ന്നപ്പോഴും കൈയ്യും മെയ്യും മറന്ന് മുന്നൂറ്റമ്പതോളം ജീവനക്കാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി അയ്യായിരത്തോളം പേരുടെ ജീവന്‍ രക്ഷിക്കാനായി. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ഡിങ്കികള്‍, കുട്ടവഞ്ചി, ബോട്ടുകള്‍, യാനങ്ങള്‍ തുടങ്ങിയവ ലഭ്യമായതോടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമായി. സന്നദ്ധപ്രവര്‍ത്തകരുടെയും ജില്ലയിലെ എംഎല്‍എമാരുടേയും സമയോചിതമായ ഇടപെടലും ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് ലഭിച്ച പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണ്.
പ്രളയബാധിത പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്ന പല സംഘങ്ങളും രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും എല്ലാ പ്രതികൂല സാഹചര്യങ്ങളേയും മനോധൈര്യത്താല്‍ മറികടന്ന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ് ജീവനക്കാര്‍ രാത്രിയിലും തെരച്ചില്‍ നടത്തി പുതുജീവനേകിയത് നിരവധിപേര്‍ക്കാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഡിങ്കികളും, ഔട്ട്‌ബോര്‍ഡ് എഞ്ചിനുകളും, ജീപ്പ്, ആംബുലന്‍സ്, വാട്ടര്‍ ടെണ്ടര്‍, ക്യുആര്‍വി, സ്‌കൂബാ വാന്‍ തുടങ്ങിയവയും മറ്റ് ഉപകരണങ്ങളും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ് ഉപയോഗിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് പുറമേ ജില്ലയിലുടനീളം ശുചീകരണപ്രവര്‍ത്തനങ്ങളും, ഭക്ഷണവിതരണവും ഫയര്‍ ആന്‍ഡ് റെസ്‌ക്യുവിന്റെ നേതൃത്വത്തില്‍ നടന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിന്റെ ആപ്തവാക്യം അക്ഷരംപ്രതി ജില്ലയില്‍ നടപ്പിലാക്കി എന്ന വിശ്വാസത്തിലാണ് ഇവര്‍.
- Log in to post comments