ശുചീകരണത്തിന് യുണിസെഫിന്റെ സഹകരണം
ജില്ലയിലെ പ്രളയ മേഖലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യുണിസെഫിന്റെ സഹകരണം. ശുചീകരണത്തിനായി വോളന്റിയര്‍മാരെ വിന്യസിക്കുന്നത് സംബന്ധിച്ച് ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍, കുടുംബശ്രീ, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരുടെ യോഗം യുണിസെഫ് പ്രതിനിധിയുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു.
കിണറുകള്‍, ടോയ്‌ലെറ്റുകള്‍, പ്രളയബാധിതമായ പ്രദേശങ്ങള്‍ എന്നിവ ശുചീകരിക്കുന്നതിനായി ഓരോ പഞ്ചായത്തുകളും വോളന്റിയേഴ്‌സിനെ ആവശ്യാനുസരണം ക്രമീകരിക്കും. മാലിന്യം നിക്ഷേപിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും ഡമ്പിംഗ് യാര്‍ഡുകള്‍ തയാറാക്കിയിട്ടുണ്ട്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. അബൂബക്കര്‍ സിദ്ധിക്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാബിര്‍ ഹുസൈന്‍, ഹരിതകേരളം മിഷന്‍ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.രശ്മിമോള്‍, യുണിസെഫ് പ്രതിനിധി, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
- Log in to post comments