Skip to main content

വയനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ 'വി ഫോര്‍ വയനാട്' സജ്ജമായി

    പ്രളയവും ഉരുള്‍പൊട്ടലും സംഹാര താണ്ഡവമാടിയ വയനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ 'വി ഫോര്‍ വയനാട്' എന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കളക്‌ട്രേറ്റ് കോമ്പൗണ്ടിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങി.  ജില്ലയില്‍ നാശനഷ്ടങ്ങള്‍ നേരിട്ട വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മിക്കാനും ജീവനോപാധികള്‍ പ്രവര്‍ത്തന സജ്ജമാക്കാനും പുനരധിവാസത്തിനുമായി പ്രയത്‌നവും പണവും സാധന സാമഗ്രികളും നല്‍കാന്‍ തയ്യാറുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സമിതിയുമായി ബന്ധപ്പെടാം. സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്  weforwayanad@gmail.com -ല്‍ അറിയിക്കാം.  പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായി വകുപ്പുതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് സഹായ സന്നദ്ധത ഏകോപിപ്പിക്കും. നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് റിപ്പയറിംഗിനും മറ്റും വിദഗ്ദ്ധരെ ആവശ്യമുണ്ടെന്നും വി ഫോര്‍ വയനാടില്‍ അറിയിക്കാം.  കൂടുതല്‍ വിവരങ്ങള്‍ 04936 204441, 8007761090, 8593012422.
 

date