Skip to main content

ഊര്‍ജിത ശുചീകരണ യജ്ഞം ഃ കര്‍മ്മസേന രൂപീകരണം ഇന്ന്

     കനത്ത മഴയും വെള്ളപ്പൊക്കവും മൂലം മലിനമായ വീടുകളും പരിസരവും കിണറുകളും സ്ഥാപന പരിസരങ്ങളും ശുചിയാക്കാന്‍  ഗ്രാമ പഞ്ചായത്ത്  മുനിസിപ്പാലിറ്റി തലത്തില്‍ പൊതുജന പങ്കാളിത്തത്തോടെ കര്‍മ്മ സേനയ്ക്ക് രൂപം നല്‍കുന്നു. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ അംഗന്‍വാടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി താല്പര്യമുള്ള  ഏതൊരാള്‍ക്കും പങ്കാളികളാകാം. മഴയും വെള്ളപ്പൊക്കവും മൂലം ജില്ലയിലെ മിക്ക കുടിവെള്ള സ്രോതസ്സുകളും മലിനമാകാന്‍ സാധ്യതയുള്ളതിനാല്‍ സൂപ്പര്‍  ക്ലോറിനേഷന്‍ നടത്തേണ്ടതുണ്ട്. ഓരോ 50 വീടുകള്‍ക്കും രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന സേനയെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ കര്‍മ്മപദ്ധതി രൂപീകരിക്കുന്നതിനും പരിശീലനത്തിനുമായുള്ള ശില്പശാല ഇന്ന് (ആഗസ്ത് 28) രണ്ടിന് എല്ലാ ഗ്രാമ പഞ്ചായത്ത് മുനിസിപ്പാലിറ്റി തലത്തിലും നടത്തും. പ്രളയാനന്തരം പിടിപെടാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായുള്ള ഈ സദുദ്യമത്തില്‍ പങ്കാളികളാവാന്‍ എല്ലാവരും താല്‍പര്യം എടുക്കണമെന്നും ശില്‍പ്പശാലയില്‍  പങ്കെടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

date